മനാമ: സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി ആന്റി ഇലക്ട്രോണിക് ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന സിവിൽ സമാധാനത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും ആവശ്യകതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ പോസ്റ്റ് ചെയ്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിന് മുന്നോടിയായി നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.