ന്യൂഡൽഹി: തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ പിതാവ്. മകനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനിടെ നിരവധി തവണ വധഭീഷണി ലഭിച്ചതായി സിദ്ദുവിന്റെ പിതാവ് ബൽക്കൂർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 25നകം കൊല്ലുമെന്നാണ് ഭീഷണി. പഞ്ചാബ് സർക്കാർ നൽകിയ സുരക്ഷ പിൻ വലിക്കണമെന്നും ബൽക്കൂർ സിങ് ആവശ്യപ്പെട്ടു.
സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മറ്റ് കുടുംബാംഗങ്ങളും പഞ്ചാബ് നിയമസഭാ മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.