തിരുവനന്തപുരം : ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്.
ചീഫ് സെക്രട്ടറിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും തിരുവനന്തപുരത്ത് രോഗം വൻ തോതിൽ വ്യാ പിക്കുന്നുണ്ട്.