ദമാം: ദമാമിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ ബഹുമുഖ വ്യക്തിത്വം തിരുവന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ദമാമിൽ അന്തരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിൽ ഒരു പ്രമുഖ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരിക കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വാഹനപകടത്തിൽ സാരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ അൽ ഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നടന്നു വരവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്ന നജാം. മക്കൾ നീമ നജാം, റിയ നജാം. കേരളത്തിന്റെ മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനാണ് നജാം. ബഹ്റൈനിലും നിരവധി സൗഹൃദങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഇദ്ദേഹം.
Trending
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി

