ന്യൂഡൽഹി: സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാരോട് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സൈന്യം. ഫേസ്ബുക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 89 ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാനാണ് ഇന്ത്യന്‍ സൈന്യം. നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന , പാകിസ്താന് എന്നീ രാജ്യങ്ങള്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.ജൂലൈ 15 നകം നിര്‍ദ്ദിഷ്ട ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ജവാന്മാര്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.സാമൂഹ്യമാദ്ധ്യമ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ന്യൂസ് ആപ്പായ ഡെയ്ലി ഹണ്ട്, ടിന്റര്‍, കൗച്ച് സര്‍ഫിംഗ് എന്നിവയും പബ്ജി പോലുള്ള ഗെയിമുകളും ഫോണുകളില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്