ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്ന വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. 329.66 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈ സമുദ്രമാഹാലിലെ നാല് ഫ്ളാറ്റുകള്‍, ഫാം ഹൗസ്, അലിബഗിലെ സ്ഥലം, ജയ്സല്‍മേറിലെ വിന്റ് മില്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,0000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സംഭവ ശേഷം ലണ്ടനിലേക്ക് കടന്ന നീരവ് മോദിയെ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.