തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.