റിയാദ്: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ. തലസ്ഥാനമായ റിയാദിലെ ദിരിയയിലാണ് പ്രധാന പരിപാടികൾ നടക്കുക.
ആധുനിക സൗദി അറേബ്യയുടെ തുടക്കം കുറിച്ചത് ദിരിയയിലാണ്. കഴിഞ്ഞ ശേഷം മുതലാണ് സൗദിയുടെ സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങിയത്. 300 വർഷങ്ങൾക്ക് മുമ്പ്, 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിലാണ് റിയാദിലെ ദിരിയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാജ്യം രൂപീകരിച്ചത്. സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും.
സ്ഥാപക ദിനമായ നാളെ അവധി ദിവസമാണ്. പൊതുമേഖലാ ജീവനക്കാർക്കും സ്കൂളുകൾക്കും 23നും അവധി നൽകിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലകളിലൂടെ സൗദി അറേബ്യയുടെ ചരിത്രം രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. 22 മുതൽ 27 വരെ റിയാദിലെ പ്രിൻസസ് നൂറ സർവകലാശാലയിലെ കോൺഫറൻസ് സെന്ററിൽ നാടകങ്ങൾ അരങ്ങേറും. കരിമരുന്ന് പ്രയോഗങ്ങളും, വ്യോമാഭ്യാസം എന്നിവയും ഉണ്ടാകും.