പത്തനംതിട്ട: അടൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിൽ മക്കൾ അറസ്റ്റിൽ. മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് അറസ്റ്റിലായത്. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നത്. നായ്ക്കളുമായെത്തി ഇവർ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പ കേസിലെ പ്രതിയാണ് സൂര്യലാൽ.
മണ്ണെടുക്കുന്നതിനെ എതിർത്ത സംഘത്തിലെ ഒരാളുടെ ഒന്നര വയസുള്ള കുട്ടിയെ നായയെ കൊണ്ട് കടിപ്പിച്ചവരാണ് പിടിയിലായത്. തർക്കത്തെ തുടർന്ന് സൂര്യലാലിനെയും ചന്ദ്രലാലിനെയും അന്വേഷിച്ചെത്തിയ അക്രമികളാണ് സുജാതയെ ആക്രമിച്ചത്. തോർത്ത് കൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.