മനാമ: ബഹ്റൈനിൽ കാണാതായ പ്രവാസിയെ തേടി ബന്ധുക്കൾ. വർഷങ്ങളായി വീട്ടുകാരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കോഴിക്കോട് സ്വദേശിയെ കണ്ടെത്താൻ ബന്ധുക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ്. കോഴിക്കോട് വേളം, കുറിച്ചകം ആശാരിക്കണ്ടി നാണുവിനെയാണ് കുടുംബം തേടുന്നത്. 1981 ൽ 25 മത്തെ വയസ്സിലാണ് നാണു ബഹ്റൈനിൽ എത്തിയത്. 1993 വരെ വീടുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല. ബഹ്റൈനിലുള്ള, നേരത്തെ നാണുവിന്റെ സുഹൃത്ത് കൂടിയായ കണ്ണൻ വടക്കേപറമ്പത്ത് എന്നയാൾ നാട്ടിൽ അവധിക്കു പോയ സമയത്താണ് നാണുവിന്റെ സഹോദരിയുടെ മകൻ പ്രദീപനിൽനിന്ന് വിവരങ്ങൾ അറിഞ്ഞത്. ബഹ്റൈനിലെ സാർ വില്ലേജിൽ താമസിച്ചിരുന്നു എന്ന വിവരമാണ് ഒടുവിൽ വീട്ടുകാർക്ക് ലഭിച്ചത്. നാണുവിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33570999 അല്ലെങ്കിൽ 39682974 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- വോയിസ് ഓഫ് ട്രിവാൻഡ്രം -ബഹ്റൈൻ ഫോറത്തിന്റെ ഇടപെടൽ;ശസ്ത്രക്രിയ കഴിഞ്ഞ പ്രവാസിക്ക് നാട്ടിൽ തുടർചികിത്സ.
- കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം
- സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച മധ്യസ്ഥ ചര്‍ച്ച
- ‘വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകള്‍’; വിവാദ പരാമർശവുമായി കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മൽ.
- കെ ബി ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം
- ഐസിസിന്റെ ലൈംഗിക അടിമകള്‍ക്കായി പോരാടി, ഇറാഖി ഫെമിനിസ്റ്റ് യാനാര്‍ മുഹമ്മദിനെ വെടിവെച്ചുകൊന്നു
- ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ
- ഒമാനിൽ ഡ്രോൺ ആക്രമണം: രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടു; പത്ത് ഇന്ത്യാക്കാർക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം

