മനാമ: കോവിഡ് -19 നെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾക്കിടയിൽ പൊതുജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുന്നതിനായി ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ആർട്ട് റൊട്ടാന ഹോട്ടൽ, ദോഹത് അറാദ് , മുഹർറാക്കിലെ ഡ്രാഗൺ സിറ്റി എന്നിവിടങ്ങളിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും അവബോധം വർദ്ധിപ്പിക്കുന്നതിനും തത്സമയ വീഡിയോ കോൾ വഴി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഒരു ഓപ്പറേഷൻ റൂമിൽ നിന്ന് അവ പ്രവർത്തിപ്പിക്കും.