മനാമ: തുർക്കിയിലെ ഭൂകമ്പ ബാധിതർക്ക് സഹായവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബികെഎസ്എഫ്). നൂറുകണക്കിന് പുതപ്പുകളും വസ്ത്രങ്ങളും ജാക്കറ്റുകളും മറ്റ് അവശ്യവസ്തുക്കളും തുർക്കി എംബസിയിലേക്ക് ബികെഎസ്എഫ് സംഭാവന ചെയ്തു. ബഹ്റൈനിലെ തുർക്കി അംബാസഡർ ഇസിം കാക്കിൽ ബികെഎസ്എഫ്-ന്റെയും സന്നദ്ധപ്രവർത്തകരുടെയും ശ്രമങ്ങളെ അഭിനന്ദിച്ചു. തുർക്കിയിലേക്ക് ഈ സാധനങ്ങൾ എത്തിക്കുന്നതിന് സഹായം നൽകണമെന്നും അംബാസഡർ അഭ്യർത്ഥിച്ചു. ഫഹദാൻ ഗ്രൂപ്പ്, എംഎംഎ, അൽ റാഷിദ് പൂൾസ് എന്നീ കമ്പനികളാണ് ഈ ആവശ്യത്തിനായി സംഭാവന നൽകിയത്.