മനാമ: യു.എ.ഇ സന്ദർശനത്തിനുശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ മടങ്ങിയെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ ഹമദ് രാജാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെക്കുറിച്ച് അവർ സംസാരിച്ചു. കൂടുതൽ പുരോഗതിയും വികസനവും ഇരുരാജ്യങ്ങൾക്കും നേടാൻ കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന സഹകരണവും അവലോകനം ചെയ്തു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെയും (ജിസിസി) അറബ് ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളിലും കൂടിയാലോചനകൾ തുടരാനും തീരുമാനമായി. യുഎഇ സന്ദർശനത്തിന് ശേഷം ബഹറിനിൽ മടങ്ങിയെത്തിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ സ്വീകരിച്ചു.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്