മനാമ: ബഹറിനിൽ പുതുതായി 519 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ 30 ന് 24 മണിക്കൂറിനിടെ 9,114 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 293 പേർ പ്രവാസികളാണ്. 221 പേർ സമ്പർക്കം മൂലവും 5 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്.
ഇന്ന് കോവിഡ് ബാധിച്ചു അഞ്ചു പേരാണ് മരണപ്പെട്ടത്. 4 സ്വദേശികളും ഒരു വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണം 92 ആയി ഉയർന്നു. 403 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,331 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,335 ആണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,54,239 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.