മനാമ: ആഗോള സംരംഭക സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി. സംരംഭകത്വ കോർപറേഷൻ ബഹ്റൈൻ ബേയിൽ സംഘടിപ്പിച്ച ആഗോള സംരംഭകത്വ സമ്മേളനം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി സാമ്പത്തിക മേഖലക്ക് ഉണർവുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലുള്ള സംരംഭകരിൽ 80 ശതമാനത്തിലധികവും ചെറുകിട, ഇടത്തരം മേഖലകളിൽ നിന്നുള്ളവരാണ്. സംരംഭക മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും രീതികളും സ്വീകരിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽപെട്ടതാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സ്വയംപര്യാപ്തത. വിപണിയുടെ സ്പന്ദനങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകാൻ സാധിച്ചാൽ ഏത് സംരംഭത്തിനും വിജയം വരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ സംരംഭകർക്ക് വളരാനും ഉയരാനുമുള്ള വഴികളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. നിക്ഷേപം, നൂതന സ്റ്റാർട്ടപ്പുകളുടെ ലോകത്ത് സാമ്പത്തിക ലഭ്യത, ആഗോള വനിതാ നേതാക്കൾ, നൂതനവും സുസ്ഥിരവുമായ മാധ്യമ സംരംഭകത്വം, നവീകരണവും ബിസിനസ് അവസരങ്ങളും, ഡിജിറ്റലൈസേഷനിലേക്കുള്ള തന്ത്രപരമായ ദിശ എന്നിവയും സമ്മേളനം ചർച്ച ചെയ്തു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി