മനാമ: 2020 ജൂൺ 29 ന് നടത്തിയ 8,609 കോവിഡ് -19 പരിശോധനകളിൽ 534 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 326 പേർ പ്രവാസി തൊഴിലാളികളാണ്. 200 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 411പേർക്ക് ഇന്ന് രോഗം ഭേദമായതോടെ മൊത്തം രോഗമുക്തി നേടിയവർ 20,928 ആയി വർദ്ധിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 5,225 പേരാണ്. ഇവരിൽ 5184 പേരുടെ നില തൃപ്തികരവും 41 പേരുടെ നില ഗുരുതരവുമാണ്.
ഇന്ന് ബഹറിനിൽ രണ്ടുപേരുടെ മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 86 ആയി. ഇതുവരെ രാജ്യത്ത് 5,45,125 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.