കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ 13 വിദ്യാർത്ഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ വാഹനം റോഡിൽ നിർത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. അതേസമയം, പ്രദേശവാസികളിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു.