കാണിച്ചാര്‍ (കണ്ണൂര്‍): കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടുടമസ്ഥൻ കിണറ്റിൽ വീണ് മരിച്ചു. കേളകം സ്റ്റേഷൻ പരിധിയിലെ കണിച്ചാർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജിയാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്കെത്തിച്ച് തിരികെ കയറുന്നതിനിടെ കയറ് പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു.
ഭാര്യയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാധ. സംസ്കാരം പിന്നീട്.