കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാമെന്ന പേരിൽ കൈക്കൂലി വാങ്ങിയ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടൽ ഉടമകൾക്കും ശിക്ഷ വിധിച്ച് സി.ബി.ഐ കോടതി. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ് സാബുവിനെയാണ് മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടലുടമകൾക്ക് 55000 രൂപ പിഴയും കോടതി ചുമത്തി. 2011ലാണ് ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങിയത്. കണ്ണൂരിലെ ഹോട്ടൽ ഉടമകളായ എൻ കെ നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവർക്ക് ഒരു വർഷം തടവും 50000 രൂപ വീതം പിഴയും കോടതി വിധിച്ചു.