വാഷിങ്ടണ്‍: യുഎസിൽ കറുത്തവർഗക്കാർക്കെതിരായ അതിക്രമങ്ങൾക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. ടയർ നിക്കോൾസ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് നിക്കോൾസ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്.
നിക്കോൾസിനെ കാറിൽ നിന്ന് വലിച്ചിഴച്ച് വിവിധ രീതികളിൽ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ, അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്ക്കോട്ടെ എന്ന് യാചികുന്നുണ്ട്. എന്നാൽ അവരുടെ ക്രൂരമായ വിനോദങ്ങളിൽ നിക്കോൾസിന് വേദനിക്കുന്നുവെന്ന് അറിയുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുകയാണ് പൊലീസുകാർ.
നിക്കോൾസിൻ്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിട്ടത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരനെ അമേരിക്കൻ പൊലീസ് കൊലപ്പെടുത്തിയത് ലോകമെമ്പാടുമുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു.