പത്തനംതിട്ട: കോൺക്രീറ്റ് മിക്സർ യൂണിറ്റ് ഘടിപ്പിച്ച ലോറി സ്വകാര്യ ബസ്സിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് വരികയായിരുന്ന ലോറി എതിർ ദിശയിൽ നിന്ന് വന്ന ബസ്സിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതേതുടർന്ന് ബസും ലോറിയും തലകീഴായി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.
ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. സ്കൂൾ പ്രവർത്തനം ആരംഭിച്ച ശേഷമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടം ഒഴിവായി. ലോറി അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ ആരോപിച്ചു.