മനാമ: ഇന്ത്യയുടെ 74-മത് റിപ്പബ്ലിക് ദിനം ബഹ്റൈനിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്റൈനിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ പീയുഷ് ശ്രീവാസ്തവ പതാകയുയർത്തി. തുടർന്ന് അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു.
അസോസിയേഷനുകൾ, സ്കൂളുകൾ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 1000-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ എടുത്തുകാട്ടുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബുള്ളറ്റിനും അംബാസഡർ പുറത്തിറക്കി.