മനാമ: ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഭരണാധികാരികൾ ഇന്ത്യൻ ഭരണാധികാരികൾക്ക് ആശംസകൾ നേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു.
രാഷ്ട്രപതിക്ക് ആരോഗ്യത്തിനും സന്തോഷത്തിനും ഒപ്പം ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും സാധ്യമാകട്ടെയെന്ന് രണ്ടുപേരും ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബഹ്റൈൻ ഭരണാധികാരികൾ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.