കൊച്ചി: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാടുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ചില മാതാപിതാക്കൾക്കും വൈറസ് ബാധിച്ചതായി സംശയിക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളും നടക്കുന്നുണ്ട്.