ലാഹോര്‍: പാകിസ്ഥാനിലുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ദേശീയ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിയായി ശൈത്യകാലത്ത് രാത്രിയിൽ വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി അടച്ചിരുന്നു. ഇതാണ് ഗ്രിഡ് തകർച്ചയിലേക്ക് നയിച്ചതെന്ന് ഊർജ്ജ മന്ത്രി ഖുറും ദസ്തഗിറിനെ ഉദ്ധരിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ യൂണിറ്റുകൾ ഓരോന്നായി ഓണാക്കിയപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവൃത്തി വ്യതിയാനം റിപ്പോർട്ട് ചെയ്യപ്പെട്ടു. വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്നാണ് യൂണിറ്റുകൾ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.