കൊച്ചി: ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്.
ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് നരബലി കേസ്. ഇലന്തൂരിലെ ഭഗവത് സിംഗും ഭാര്യ ലൈലയും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിപ്പിച്ച് ഷാഫി ആദ്യം നടപ്പാക്കിയ നരബലിയായിരുന്നു റോസ്ലിന്റെ കൊലപാതകം.
കാലടിയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്ലിയെ 2022 ജൂൺ 8 മുതലാണ് കാണാതായത്. ഷാഫി റോസ്ലിയെ തട്ടിക്കൊണ്ടുപോയി ഇലന്തൂരിലെ ഭഗവത് സിങ്ങിന്റെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ച് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് കേസ്.