കൊച്ചി: കർണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് അൻവർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. കർണാടക ക്വാറി ഇടപാടിലാണ് അന്വേഷണമെങ്കിലും പി.വി അൻവറിന്റെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്. ക്വാറിയിൽ ഓഹരി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.
ഇതടക്കമുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാധ്യമങ്ങളുടെ ധാരണയുടെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചണെന്നാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അൻവർ പറഞ്ഞിരുന്നു.