തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. നയന കിടന്നിരുന്ന മുറിയിലേക്ക് പുറത്തുനിന്ന് ആരെങ്കിലും വരാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിച്ചു. അയൽവാസികളെ ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മ്യൂസിയം പോലീസിൽ നിന്നുള്ള രേഖകൾ ക്രൈംബ്രാഞ്ച് നേരത്തെ പരിശോധിച്ചിരുന്നു.