കൊച്ചി: നടൻ ബാലയുടെ വീട് ആക്രമിക്കാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച രാത്രി ബാല വീട്ടിലില്ലാത്ത സമയത്ത് രണ്ട് പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിലിൽ മുട്ടുകയും ശബ്ദമുണ്ടാക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇയാൾ സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.