തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി ദാമോദരൻ (87) അന്തരിച്ചു. ഇ.എം.എസിന്റെ മകളായ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.
ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലായിരുന്നു അദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. കെൽട്രോണിന്റെ ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ആലത്തൂർ മന കുടുംബാംഗമാണ്.
മക്കൾ: ഹരീഷ് ദാമോദരൻ (എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ് റൂറൽ അഫയേഴ്സ്, ന്യൂഡൽഹി). സുമംഗല ദാമോദരൻ (പ്രൊഫസർ ഓഫ് ഇക്കണോമിക്സ്, അംബേദ്കർ യൂണിവേഴ്സിറ്റി, ഡൽഹി).