മനാമ: ബഹ്റൈനിലെ ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സേവനമായ ബെനിഫിറ്റ് പേ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകൾ മാറുമ്പോൾ പഴയ ഫോണിൽനിന്ന് ബെനഫിറ്റ്പേ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തെങ്കിൽ മാത്രമേ പുതിയ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ. ഉപയോക്താക്കളുടെ സുരക്ഷ മുന്നിൽകണ്ടാണ് ബെനഫിറ്റ്പേ പുതിയ സംവിധാനം നടപ്പാക്കുന്നത്.
അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ പഴയ ഫോണിലെ ബെനഫിറ്റ്പേ ഓപൺ ചെയ്ത് സെറ്റിങ്സിൽ ഡീആക്ടിവേറ്റ് ഫീച്ചർ തെരഞ്ഞെടുക്കണം. പഴയ ഫോൺ കൈവശമില്ലെങ്കിലോ അല്ലെങ്കിൽ ഫോർമാറ്റ് ചെയ്തതാണെങ്കിലോ സീഫ് ഡിസ്ട്രിക്ടിലെ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സിലുള്ള കസ്റ്റമർ സർവിസ് സെന്ററിൽ നേരിട്ട് ചെല്ലണം. അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ പഴയ ഫോണിലെ ബെനഫിറ്റ്പേ ഓപൺ ചെയ്ത് സെറ്റിങ്സിൽ ഡീആക്ടിവേറ്റ് ഫീച്ചർ തെരഞ്ഞെടുക്കണം. പഴയ ഫോൺ കൈവശമില്ലെങ്കിലോ അല്ലെങ്കിൽ ഫോർമാറ്റ് ചെയ്തതാണെങ്കിലോ സീഫ് ഡിസ്ട്രിക്ടിലെ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സിലുള്ള കസ്റ്റമർ സർവിസ് സെന്ററിൽ നേരിട്ട് ചെല്ലണം.
ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ബെനഫിറ്റ് ബിസിനസ് ഡെവലപ്മെന്റ് ആന്റ് സർവിസസ് ഡിപ്പാർട്മെന്റ് തലവൻ അഹ്മദ് അൽമഹ്റി പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകാരിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ സുരക്ഷിത്വം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെനിഫിറ്റ് കമ്പനി ജീവനക്കാർ ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് പാസ്വേഡുകളോ ഒ.ടി.പികളോ കസ്റ്റമറുടെ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും ഉപഭോക്താക്കൾ അത്തരമൊരു സാഹചര്യത്തിന് വിധേയരായാൽ അത് വഞ്ചനാശ്രമമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.