മലയാളികൾക്ക് പ്രിയങ്കരനായ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടേയും ഇഷ്ടങ്ങളുടേയുമെല്ലാം വിഡിയോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഒരു വിഡിയോ ആണ്.
തന്റെ ലൈവ് പെർഫോർമൻസിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ഗിറ്റാർ വായിച്ചുകൊണ്ട് പാട്ടുപാടുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനമാണ് താരം ആലപിക്കുന്നത്. യാത്രയ്ക്കിടയിലെ വേദിയിലാണ് പ്രണവിന്റെപാട്ടുപാടൽ.