ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ റസ്സൽ ഡൊമിംഗോ (48) ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായ ഡൊമിംഗോ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ കരാറുണ്ടായിരിക്കെയാണ് സ്ഥാനമൊഴിഞ്ഞത്.
2019 സെപ്റ്റംബറിൽ ഇംഗ്ലണ്ടിന്റെ സ്റ്റീവ് റോഡ്സിന് പകരക്കാരനായാണ് ഡൊമിംഗോ എത്തിയത്. ഡൊമിംഗോയ്ക്ക് കീഴിലാണ് ന്യൂസിലൻഡിലെ ടെസ്റ്റ് ജയം, ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര ജയം തുടങ്ങിയ ചരിത്രനേട്ടങ്ങൾ ബംഗ്ലാദേശ് കൈവരിച്ചത്.