മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ ബലാത്സംഗം ചെയ്തു.
തുടർന്ന് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് അറസ്റ്റിലായത്.