കാൻസാസ്: അമ്മയുടെ സ്നേഹം അളക്കാവുന്നതിലും അധികമാണ്. മാതൃസ്നേഹത്താൽ ലോകത്തിൻ്റെ മനസു കീഴടക്കിയ മഹാലെ എന്ന അമ്മച്ചിമ്പാൻസി ഇന്ന് തൻ്റെ മരണം വരിച്ച കുഞ്ഞിനെ മാറോടണച്ച് കരയുകയാണ്. തന്റെ കുഞ്ഞിൻ്റെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും മഹാലെയ്ക്ക് സാധിച്ചിട്ടില്ല.
ഹൃദയഭേദകമായ ഈ കാഴ്ച കണ്ടു നിൽക്കാൻ പാടു പെടുകയാണ് കാൻസാസ് വിചിറ്റയിലുള്ള സെഡ് വിക്ക് കൗണ്ടി മൃഗശാലയിലെ അധികൃതർ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് മഹാലെയും കുഞ്ഞായ കുചേസയും സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
കഴിഞ്ഞ നവംബർ 15 നാണ് മഹാലെ കുഞ്ഞിന് ജന്മം
നൽകുന്നത്. 2 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മൃഗശാല അധികൃതർ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.മാതൃവാത്സല്യത്തോടെ തന്റെ കുഞ്ഞിനെ വാരിയെടുക്കുന്ന മഹാലെയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരുടെയും കണ്ണു നനയിക്കുന്ന ആ ദൃശ്യങ്ങൾ അന്ന് നിരവധി പേരാണ് ഷെയർ ചെയ്തത്. ഏതു ജീവികളിലായാലും അമ്മയോളം വരുമോ മറ്റേതു സ്നേഹവും എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് അന്ന് ലോകം ചോദിച്ചത്.