തിരുവനന്തപുരം: പി. ജയരാജന് ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണം സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിലേക്ക്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം പരിശോധിക്കും. മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗം ഉന്നയിച്ച ഗുരുതരമായ ആരോപണം പരിശോധിക്കാതിരിക്കാൻ പി.ബിക്ക് കഴിയില്ല. ജനുവരിയിൽ ചേരുന്ന സി.സിയിലും വിഷയം ചർച്ചയാകും.
ഇ.പി. ജയരാജൻ സി.സി. അംഗമായതിനാൽ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കും. ഇ.പി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സി.സിക്കാണ്.