കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കുർബാനയെച്ചൊല്ലി വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടി. പള്ളിയുടെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി.
രാവിലെ 10 മണിയോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും 16 മണിക്കൂറായി പള്ളിയിൽ തങ്ങുകയാണ്. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പള്ളിക്കകത്ത് നിന്ന് പൊലീസ് നീക്കി.