ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയുടെ ഹോക്കി ചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഇതിൽ ഉൾപ്പെടും.
2023 ലെ പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2036 ൽ ഒഡീഷ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന്റെ നൂറാം വാർഷികമാണ്. 100 ഒളിമ്പ്യൻമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.