ഇംഫാൽ: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മരിച്ചു. മണിപ്പൂരിലെ നോനെ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ലാങ്സായ് തുബാംഗ് ഗ്രാമത്തിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.
വിദ്യാർത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഡി.ആർ.എഫ്, മെഡിക്കൽ ടീം, ജനപ്രതിനിധികൾ എന്നിവരെ സംഭവസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ട്വീറ്റ് ചെയ്തു.