മനാമ: ബഹ്റൈന്റെ 51ആമത് ദേശീയ ദിനത്തിൽ ബഹ്റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കര കൗശലവും നേരിട്ട് കാണാൻ യാത്ര അവസരമൊരുക്കി.
പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ ദിന ഐക്യദാർഢ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദി അറിയിച്ചു. യാത്ര ട്രഷറർ രാജ് കൃഷ്ണൻ നിയന്ത്രിച്ചു. സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, അനൂപ് തങ്കച്ചൻ, നവാസ് കരുനാഗപ്പള്ളി, രഞ്ജിത് ആർ പിള്ളൈ ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളായ ഗീവർഗീസ് മത്തായി, അനൂപ്, ജുനൈദ് എന്നിവർ നേതൃത്വം നൽകി.