ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വീടിന് മുന്നില്‍ ക്വറന്റൈന് നോട്ടീസ്. ഡല്‍ഹിയിലെ നെഹ്റു പ്ലേസ് വസതിക്ക് മുന്നിലാണ് ക്വാറന്റൈന് നോട്ടീസ് പതിച്ചത്. മന്മോഹന് സിംഗും കുടുംബവും ക്വാറന്റൈനിലാണ് എന്നാണ് സൂചന. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ക്വറന്റൈനിലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ആരോഗ്യവകുപ്പ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്വറന്റൈന് നോട്ടീസ് പതിച്ചത്. പേര് വിലാസം ക്വാറന്റൈന് കാലവധി അടക്കമുള്ള കാര്യങ്ങളാണ് നോട്ടീസിലുള്ളത്. എന്നാല്‍ മന്മോഹന് സിംഗ് ക്വറന്റൈലാണെന്ന വിഷയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്മോഹന് സിംഗിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മന്മോഹന് സിംഗും കുടുംബവും ക്വറന്റൈനിലാണെന്ന സൂചനകള്‍ പുറത്തുവരുന്നത്.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി

