കോഴിക്കോട്: കേരളത്തിന് പുറത്ത് ജോലി ചെയ്ത് ജീവിക്കുന്ന മലയാളികളും കേരളീയരാണന്നും അവരുടെ സുരക്ഷ ഉറപ്പ് വരുത്തൽ മുഖ്യമന്ത്രിയുടെ ബാധ്യതയാണന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ. കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് നാടുകളിൽ കുടുങ്ങി കഴിയുന്ന മലയാളികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ കെ.എം.സി.സി കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി അടക്കമുള്ള സംഘടനകൾ പ്രവാസികൾക്കായി ചെയ്യുന്ന സന്നദ്ധ സേവനത്തിന് കേരളരത്തിൻ്റെ മുഖ്യമന്ത്രി തുരങ്കം വെക്കുകയാണന്ന് ധർണയിൽ സംസാരിച്ച പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി. ഹാഷിം അധ്യക്ഷത വഹിച്ചു.
സാധാരണക്കാരുടെ ദു:ഖങ്ങളിൽ സഹായ കരങ്ങളായി മാറുന്ന പ്രവാസികൾ, അവർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരത്തിന് സമരം ചെയ്യേണ്ടി വരുന്നത് ഖേദകരമാണന്നും കെ.എം.സി.സിയെ ഇത്തരമൊരു സമരത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രി കളിക്കുന്ന രാഷ്ട്രീയ നാടകത്തിൻ്റെ ഭാഗമാണന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പ്രവീൺ കുമാർ പറഞ്ഞു. ഉമ്മർ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റർ, നജീബ് കാന്തപുരം, ഇബ്രാഹിം എളേറ്റിൽ, സാജിദ് നടുവണ്ണൂർ, ഹാഷിർ അലി, ഗുലാം കൊളക്കാടൻ എന്നിവർ പ്രസംഗിച്ചു.
കെ.എം.സി.സി നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, ഒ.കെ ഇബ്രാഹിം, നസീർ കുനിയിൽ, ഇബ്രാഹിം മുറിച്ചാണ്ടി, നിസാർ വെള്ളികുളങ്ങര, യു.കെ റാഷിദ്, ഹമീദ് വൈക്കിലശ്ശേരി, ഒ.പി ഹബീബ്, വി.ടി.കെ മുഹമ്മദ്, എം.ആർ നാസർ, മുഹമ്മദ് പുറമേരി, അഹമ്മദ് ബിച്ചി, പി.കെ ജമാൽ, ബപ്പൻകുട്ടി നടുവണ്ണൂർ, സുബൈർ വള്ളിക്കാട്, യൂസുഫ് തോടന്നൂർ, റഫീഖ് കുനിയിൽ, കെ.യു ലത്തീഫ്, ഇസ്മയിൽ വെള്ളിയോട്, ഫൈസൽ കണ്ടിത്താഴ, സജീർ കൊളായി, കാസിം നൊച്ചാട് സംബന്ധിച്ചു.
ഷംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും കെ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.