തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ വീണയും, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂൺ 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം നടത്തുക. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്ന ഇരുവരുടെയും രണ്ടാം വിവാഹമാണിത്.