മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ജൂൺ മൂന്നാം വാരത്തിൽ ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയാണ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എന്ന കൂട്ടായ്മ. ഗർഭിണികൾ , കുട്ടികൾ , രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ , സന്ദർശക വിസയിൽ വന്നിട്ടുള്ളവർ , മറ്റു അത്യാവശ്യക്കാർ എന്നിവർക്കാണ് ആദ്യപരിഗണന. ഇന്ത്യൻ എംബസ്സിയിൽ നാട്ടിലേക്ക് പോകുവാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. 105 BD ആയിരിക്കും ടിക്കറ്റ് നിരക്ക്. യാത്ര ചെയ്യുന്ന കൃത്യമായ തിയ്യതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്. ബഹ്റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർ, യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല. ക്വാറന്റൈൻ അടക്കമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും യാത്ര. യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ താഴെ ചേർത്തിരിക്കുന്ന Link വഴി പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണം.
https://forms.gle/ThVxjH3iaeHWqKGu6
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു

