തൂത്തുക്കുടി: ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ മാലദ്വീപിൽ നിന്നും 700 പേരുമായി ഇന്ത്യൻ തീരത്ത് എത്തി. കർശനമായ കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ചാണ് കപ്പൽ തൂത്തുക്കുടിയിൽ എത്തിയത്. 700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് ജൂൺ 5 നാണ് കപ്പൽ പുറപ്പെട്ടത്. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം ട്രിപ്പ് ആണ് ഇപ്പോൾ മാലിയിൽ നിന്നുമെത്തിയത്. മാലദ്വീപ് തീരസംരക്ഷണ സേനയുടെ കമാൻഡന്റ് കേണൽ മുഹമ്മദ് സലീം ഇന്ത്യൻ പൗരന്മാരെ യാത്രയാക്കാൻ എത്തിച്ചേർന്നു.
വന്ദേ ഭാരത് ദൗത്യത്തിലൂടെ ഐ.എൻ.എസ് ജലാശ്വ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് 2700 ഓളം ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.