തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന് നല്കിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. നടന് മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന് തൊടുപുഴ മുതല്‍ പാലക്കാട് വരെ റോഡരികില്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതളപാനീയവും വിതരണം ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്. ഫീല്‍ഡ് ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഫെയ്സ്ഷീല്‍ഡ്, മാസ്ക്ക്, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയുള്‍പ്പെടുന്ന 600 കിറ്റുകളാണ് കൈമാറിയത്. 2000 കിറ്റുകള്‍ വരും ദിവസങ്ങളില്‍ പോലീസിന് നല്‍കുമെന്ന് വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന് ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു. എ.ഡി.ജി.പിമാരായ ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി.പി.വിജയന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടെ മോഹന്‍ലാല്‍ ടെലഫോണ്‍ മുഖാന്തരം സംസ്ഥാനപോലീസ് മേധാവിയുമായി സംസാരിച്ചു. വിശ്വശാന്തി ഡെവലപ്മെന്റ് അതോറിറ്റി ഡയറകടര്‍മാരായ മേജര്‍ രവി, സജി സോമന് എന്നിവരാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറാനെത്തിയത്.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

