മനാമ: കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ് വേ വഴി ഫായിസ് അഷറഫ് അലി ബഹ്റൈനിൽ എത്തിചേർന്നത്.
ബി കെ എസ് എഫ് നേതൃത്വത്തിൽ ഫായിസിനെ സ്വീകരിക്കാൻ നജീബ് കടലായി കൺവീനറായിട്ടുളള സ്വീകരണ കമ്മറ്റി ബഹ്റൈനിലെ പ്രശസ്ത മലയാളി സൈക്കിളിസ്റ്റ് ക്ളബ്ബായ റൈഡ് ഓൺ വീലിന്റെ സഹകരണത്തോടെ വിനോദ മേഖലയായ മറീന ബീച്ച് പാതയോരത്ത് വമ്പിച്ച സ്വീകരണ പരിപാടി ഒരുക്കി. സ്കൈ വേൾഡ് സ്റ്റീഡ് ചയിനൽസ് ബൈസിക്കിളിന്റെ അകമ്പടിയോടെ നന്മ വിളബരം ചെയ്ത് ബഹ്റൈനിലെത്തിയ ആസിഫ് അലിക്ക് ബി.കെ.എസ്.എഫ് ഉപഹാരം ബഷീർ അമ്പലായിയും നജീബ് കടലായിയും ചേർന്ന് നല്കി. അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, സലീം നമ്പ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
ബഷീർ അമ്പലായി,നജീബ് കടലായി, അശറഫ് മായഞ്ചേരി, സാജൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ച പരിപാടിയിൽ സെമീർ പൊറ്റചോല, ഫാരിസ്, അൻവർ ശൂരനാട്, മനോജ് വടകര, റാഷിദ് കണ്ണങ്കോട്ട്,മുസ്തഫ കുന്നുമ്മൽ, നജീബ് കണ്ണൂർ, സെമീർ ഹംസ, നൗഷാദ് പൂനൂർ, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് ശേഷം കുവൈറ്റിലേക്ക് അദ്ദേഹം യാത്ര തിരിക്കും. ബി.കെ.എസ്.എഫ്. നല്കിയ ഉജ്ജ്വല സ്വീകരണത്തിന് ഫായിസ് അഷറഫ് അലി നന്ദി പറഞ്ഞു .