മനാമ: ‘നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ തല സ്വാഗത സംഘം രൂപീകരിച്ചു.
ഡിസംബർ ആദ്യവാരം ബഹ്റൈൻ തല പ്രചാരണ പരിപാടികൾ നടത്താൻ അൽ ഫുർഖാൻ സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.
സ്വാഗത സംഘം കമ്മിറ്റി മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത് (കുറ്റ്യാടി) രക്ഷാധികാരി: സൈഫുല്ലാ ഖാസിം, ചെയർമാൻ മൂസാ സുല്ലമി, വൈസ് ചെയർമാൻ: സുഹൈൽ മേലടി, നഷാദ് പിപി (സ്കൈ), ജനറൽ കൺവീനർ: അബ്ദുൽസലാം ബേപൂർ, ജോയിന്റ് കൺവീനർ: മുജീബ് നാദാപുരം, നബീൽ ഇബ്റാഹീം, കൺവീനർമാർ: പബ്ലിസിറ്റി ഫിറോസ് ഓതായി, ഇൻവിറ്റേഷൻ മനാഫ് കബീർ പാലക്കാട്, ഫൂഡ് റഫ്രഷ്മന്റ് ഇല്യാസ് കക്കയം കെപി യൂസുഫ് കണ്ണൂർ, വളന്റിയർ അബ്ദുല്ല പുതിയങ്ങാടി, വെ ന്യൂ സൗണ്ട് അനൂപ് റഹ് മാൻ തിരൂർ എന്നിങ്ങനെ സ്വാഗത സംഘം കമ്മിറ്റിക്ക് യോഗം രൂപം നൽകി.
യോഗത്തിൽ ആക്റ്റിഗ് പ്രസിഡന്റ് മൂസാ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും മനാഫ് കബീർ നന്ദിയും പറഞ്ഞു.