ന്യൂഡല്‍ഹി: ജൂണ്‍ 1 ന് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ അറേബ്യന്‍ കടലില്‍ താഴ്ന്ന മര്‍ദ്ദ മേഖലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമുള്ളതാണ് ഇതിന് കാരണം.പടിഞ്ഞാറന്‍- മധ്യ അേറബ്യന്‍ കടലിലും അതിനോട് ചേര്‍ന്ന് തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലും താഴ്ന്ന മര്‍ദ്ദ മേഖല രൂപപ്പെട്ടിരുന്നു. ഇതൊരു തീവ്രതാഴ്ന്ന മേഖലയായി രൂപപ്പെടും. അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറേക്ക് നീങ്ങി ഒമാന്റെ തെക്കന്‍, യമന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് നീങ്ങും. ഇത് ചുഴലിക്കാറ്റായി തീവ്രമാകാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചേക്കില്ലെന്ന് ഐഎംഡി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
Trending
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം