സൗദി:സൗദി അറേബ്യയിൽ പിക്നിക് ബോട്ടുകൾ വീണ്ടും സർവീസ് ആരംഭിക്കും. കൊറോണ വൈറസ് കാരണം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കിയതിനെ തുടർന്നാണ് പിക്നിക് ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാനുള്ള അനുമതി നൽകുന്നത്. വൈറസുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന പദ്ധതി ഈ ആഴ്ച ആദ്യം സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ പാലിച്ച് പിക്നിക് ബോട്ടുകൾക്ക് ഞായറാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതി നൽകും. റീ ഓപ്പറേഷൻ റൂൾ അനുസരിച്ച് 10 മീറ്റർ ബോട്ടിലേക്ക് അനുവദിക്കുന്ന യാത്രക്കാരുടെ എണ്ണം രണ്ടിൽ കൂടാൻ പാടില്ല. 15 വയസിനു താഴെയുള്ള യാത്രക്കാരെ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ നടപടികൾക്ക് കീഴിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ പള്ളികൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ വീണ്ടും തുറക്കും.